പുതിയ മുസ്ലീം ലീഗ് ദേശീയ കമ്മിറ്റിയിൽ ഇടം പിടിച്ച് 2 വനിതകൾ, ഖാദർ മൊയ്തീൻ ദേശീയ പ്രസിഡൻ്റ്

ചെന്നൈ: പുതിയ മുസ്ലീം ലീഗ് ദേശീയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഖാദർ മൊയ്തീൻ ദേശീയ പ്രസിഡന്റ് ആയും പികെ കുഞ്ഞാലിക്കുട്ടി ദേശീയ ജനറൽ സെക്രട്ടറിയായും തുടരാനാണ് തീരുമാനം. ഇടി മുഹമ്മദ് ബഷീർ ദേശീയ ഓർഗനൈസിങ് സെക്രട്ടറി ആയി തുടരും. കെപിഎ മജീദ്, മുനവറലി തങ്ങൾ, ഹാരിസ് ബീരാൻ തുടങ്ങിയ നേതാക്കളാണ് ദേശീയ നേതൃനിരയിലുള്ളത്.
കെപിഎ മജീദ് ദേശീയ വൈസ് പ്രസിഡന്റ് ആകും. മുനവ്വറലി തങ്ങൾ, ഹാരിസ് ബീരാൻ, സികെ സുബൈർ എന്നിവരെ ദേശീയ സെക്രട്ടറിയായും തെരഞ്ഞെടുത്തു. ദേശീയ കമ്മിറ്റിയിൽ ആദ്യമായി രണ്ട് വനിതകൾ ഇടം പിടിച്ചു. ജയന്തി രാജനും ഫാത്തിമ മുസഫർ എന്നിവരെ അസിസ്റ്റന്റ് സെക്രട്ടറിമാരായി തെരഞ്ഞെടുത്തു.