July 9, 2025

ടെന്റ് തകര്‍ന്ന് വിനോദ സഞ്ചാരിയായ യുവതി മരിച്ചു

img_7406-2-1.jpg

കല്‍പ്പറ്റ: വയനാട്ടില്‍ റിസോര്‍ട്ടിലെ ടെന്റ് തകര്‍ന്ന് വിനോദ സഞ്ചാരിയായ യുവതി മരിച്ചു. നിലമ്പൂര്‍ അകമ്പാടം സ്വദേശി നിഷ്മയാണ് മരിച്ചത്.
മേപ്പാടി തൊള്ളായിരം കണ്ടിയിലാണ് സംഭവം. 900 വെഞ്ചേഴ്‌സ് റിസോര്‍ട്ടില്‍ നിര്‍മിച്ച ടെന്റ് ആണ് തകര്‍ന്ന് വീണത്. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. 900 വെഞ്ചേഴ്‌സിന്റെ ടെന്റ് ഗ്രാമിലാണ് അപകടം ഉണ്ടായത്. മരത്തടികള്‍ കൊണ്ട് നിര്‍മിച്ച പുല്ല് മേഞ്ഞ ടെന്റാണ് തകര്‍ന്ന് വീണത്.

വനമേഖലയോട് ചേര്‍ന്ന പ്രദേശം ആണിത്. മഴ പെയ്ത് മേല്‍ക്കൂരയ്ക്ക് ഭാരം വന്ന് തകര്‍ന്നതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മേപ്പാടി പൊലീസ് അന്വേഷണം ആരംഭിച്ചു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger