പരീക്ഷാ വിജയികൾക്കുള്ള അനുമോദനച്ചടങ്ങ് സംഘടിപ്പിച്ചു
പയ്യന്നൂർ:അന്നൂർ കേളപ്പൻ സർവീസ് സെൻ്ററിൻ്റെയും മഹാത്മാ സുഹൃദ് വേദിയുടെയും സംയുക്താഭിമുഖ്യത്തിൽ പരീക്ഷാ വിജയികൾക്ക് അനുമോദന സദസ്സ് സംഘടിപ്പിച്ചു. എസ്.എസ്. എൽ.സി, പ്ലസ്ടു , എൽ.എസ്.എസ്, യു.എസ്.എസ് , സി.സി.ആർ.ടി. സ്കോളർഷിപ്പ്, സംസ്ഥാന സാംസ്കാരിക വകുപ്പ് വജ്ര ജൂബിലി സ്കോളർഷിപ്പ് എന്നീ വിജയികളെ അഭിനന്ദിച്ചു. പയ്യന്നൂർ കോളേജ് പ്രിൻസിപ്പാൾ ഡോ. വി.എം. സന്തോഷ് ഉദ്ഘാടനം ചെയ്തു. നടൻ കെ.യു. മനോജ് ഉപഹാര സമർപ്പണം നടത്തി. ഡോ. എ.കെ. വേണുഗോപാലൻ, സി.വി. വിനോദ്കുമാർ,യു.രാജേഷ്, സി.കെ. പ്രമോദ് എന്നിവർ ആശംസകൾ നേർന്നു. എ.കെ.പി. നാരായണൻ സ്വാഗതവും കെ.കെ. മധുസൂദനൻ നന്ദിയും പറഞ്ഞു.
