സെൻട്രൽ ജയിലിലേക്ക് മാർച്ച് നടത്തിയ 107 കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്
കണ്ണൂർ .കൊടും കുറ്റവാളിഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ പ്രതിഷേധിച്ച് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാർച്ച് നടത്തിയ 107 ഓളം കോൺഗ്രസ് പ്രവർത്തകർക്കെതിരെ ടൗൺ പോലീസ് കേസെടുത്തു.നേതാക്കളായ കല്ലിക്കോടൻ രാജേഷ്, രാജീവൻ എളയാവൂർ, സി.സുമിത്ത്, ടി.ഒ.മോഹനൻ, ജയകൃഷ്ണൻ, ഫർഹാൻ മുണ്ടേരി, റിജിൽ മാക്കുറ്റി എന്നിവർക്കും കണ്ടാലറിയാവുന്ന 100 ഓളം പേർക്കുമെതിരെയാണ് ടൗൺ പോലീസ് കേസെടുത്തത്. പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയുക, പ്രതിക്ക് ജയിൽ ചാടാൻ സൗകര്യം ചെയ്തു കൊടുത്ത വാർഡർമാരെയും ഗൂഢാലോചന നടത്തിയ ഉദ്യോഗസ്ഥരെയും സർവീസിൽ നിന്നും പിരിച്ചുവിടുക എന്നിങ്ങനെ ആ വശ്യപ്പെട്ട് ജയിലിലേക്ക്മാർച്ച് നടത്തി പൊതുജനങ്ങൾക്ക് റോഡിൽമാർഗ്ഗതടസ്സം സൃഷ്ടിച്ചതിനാണ് പോലീസ് കേസെടുത്തത്.
