സെൻട്രൽ ജയിലിൽ തടവുകാരനെ സഹതടവുകാരൻ മർദ്ദിച്ചു

കണ്ണൂർ:സെൻട്രൽ ജയിലിൽ തടവുകാരനെ മർദ്ദിച്ച സഹതടവുകാരനെതിരെ കേസ്. ഏറണാകുളം കോതമംഗലം അയ്രൂർപാടം സ്വദേശി ബി. വിവേകിൻ്റെ പരാതിയിലാണ് സഹതടവുകാരൻ നെജിലിനെതിരെ ടൗൺ പോലീസ് കേസെടുത്തത്. 14 ന് തിങ്കളാഴ്ച രാവിലെ 8 മണിക്കാണ് പരാതിക്കാസ്പദമായ സംഭവം. പത്താം ബ്ലോക്കിലെ തടവുകാരനായ പരാതിക്കാരനെ ചായ കുടിച്ചു പാത്രം കഴുകി മറിക്കുമ്പോൾ വെള്ളം കാലിൽ തെറിച്ച വിരോധത്തിൽ അതേ സെല്ലിലെ തടവുകാരനായ പ്രതി സെല്ലിൽ വെച്ച് ചവിട്ടുകയും ഷർട്ടിൽ കുത്തി പിടിക്കുകയും ടൂത്ത് ബ്രഷ് കൊണ്ട് ഇടത് കണ്ണിൻ്റെ പുരികത്തിനും കണ്ണിനു താഴെയും കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.