നിയന്ത്രണം വിട്ട ലോറി വൈദ്യുതിതൂണും വീട്ടുമതിലും തകർത്തു

പഴയങ്ങാടി: നിയന്ത്രണം വിട്ട ചരക്കു ലോറി വൈദ്യുതിതൂൺ ഇടിച്ച് തകർത്ത ശേഷം വീട്ടു മതിലിൽ
ഇടിച്ചു കയറി. പഴയങ്ങാടി-പിലാത്തറ റോഡിൽപഴയങ്ങാടി അടുത്തില ഇറക്കത്തിൽ ആണ് അപകടം. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അപകടം നടന്നത്. മംഗലാപുരത്ത് നിന്നും ചരക്കുമായി പഴയങ്ങാടി വഴി കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി അടുത്തിലഇറക്കത്തിലെ വളവിലെത്തിയപ്പോൾ പയ്യന്നൂർ ഭാഗത്തേക്ക് അമിതവേഗയിൽ പോകുകയായിരുന്നകാറിനെ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതിതൂണും തകർത്ത് സമീപമുള്ള ആർട്ടിസ്റ്റ് രാജേഷിൻ്റ വീടിൻ്റെ മതിലിൽ തകർത്താണ് ലോറി നിന്നത് . മതിൽ ഇടിച്ച്ലോറി നിന്നില്ലായിരുന്നുവെങ്കിൽ
വീടിൻ്റെ ഒരു ഭാഗം തകരുകയും ദുരന്തം സംഭവിക്കുമായിരുന്നു.