വിജിലൻസ് അന്വേഷണം മുസ്ലിം ലീഗ് ഭയപ്പെടുന്നില്ലനടപടിരാഷ്ട്രീയ പ്രേരിതം

പഴയങ്ങാടി : മാടായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്സഹീദ് കായിക്കാരനെതിരെ നടക്കുന്ന വിജിലൻസ് അന്വേഷണങ്ങൾ രാഷ്ട്രീയ പ്രേരിതമായവയാണെന്നും അതിനാൽ പാർട്ടി ഭയപ്പെടുകയില്ലെന്നും മുസ്ലിം ലീഗ്.
രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഭാഗമായാണ് മാടായി പഞ്ചായത്തിൽ പാർട്ടിയെ പ്രതിക്കൂട്ടിൽ നിറുത്താനുള്ള ശ്രമം നടക്കുന്നതെന്ന് സഹീദ് കായിക്കാരൻ പറഞ്ഞു.
മുസ്ലിം ലീഗ് മാടായി പഞ്ചായത്ത് കമ്മിറ്റി പഴയങ്ങാടിയിൽ നടത്തിയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിയുന്നു അദ്ദേഹം.
പഞ്ചായത്ത് പ്രസിഡന്റിനെതിരെ നടത്തിയ വിജിലൻസ് റെയ്ഡിന്റെ പിന്നിൽ സിപിഎമ്മിന്റെ കുതന്ത്രമാണ്.
സത്യനിഷ്ഠയോടും ജനവിശ്വാസത്തോടും കൂടിയാണ് നമ്മുടെ പ്രവർത്തനം.പിണറായി സർക്കാരിന്റെ രാഷ്ട്രീയ പക പോക്കലിനും ഭീഷണിക്കും ലീഗ് കുനിഞ്ഞുകൂടെന്നും നേതാക്കൾ പറഞ്ഞു.
വിശദീകരണ പരിപാടി സി പി റഷീദ് ഉദ്ഘാടനം ചെയിതു.
എസ് യു റഫീഖ് അധ്യക്ഷത വഹിച്ചു.
ഭരണകൂടം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ നേരിയ നേട്ടം കൊയ്യാനുള്ള ശ്രമമാ ണെന്നും ഇതൊന്നും ജനങ്ങളെയും പ്രവർത്തകരെയും ഭയപ്പെടുത്തില്ലെന്നും അവർ പറഞ്ഞു.
ഒ .ബഷീർ സ്വാഗതം പറഞ്ഞു.
എസ്‌കെ പി സകരിയ്യ,പി വി ഇബ്രാഹിം മാസ്റ്റർ,ഏ പി ബദറുദ്ധീൻ,ബി സി കാസിം ഹാജി, ഗഫൂർ മാട്ടൂൽ,ഹമീദ് മഞ്ഞ,ബി എസ് മഹമൂദ്, സി എച്ച് മുസ്തഫ ഹാജി,എം പി കുഞ്ഞിക്കാതിരി,ഏ വി നാസർ,കെ നസീർ,സംസാരിച്ചു,