കെ.എം.സി.സി.യുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ മാതൃകാപരം: കെ.ടി. സഹദുള്ള

പയ്യന്നൂർ: ജീവ കാരുണ്യ പ്രവർത്തന രംഗത്തും മറ്റും വിവിധ കെ.എം.സി.സി. കൾ നടത്തുന്നത് മാതൃകാപരവും സമാനതകളില്ലാത്ത പ്രവർത്തനങ്ങളാണെന്ന് ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ ടി സഹദുള്ള പ്രസ്താവിച്ചു. നമ്മുടെ നാടുകളിൽ കാണുന്ന എല്ലാ സാമൂഹ്യ – സാംസ്‌കാരിക-ജീവ കാരുണ്യ പ്രവർത്തങ്ങളിലും കെ. എം.സി.സി പ്രവർത്തകരുടെ കയ്യൊപ്പുകൾ വിസ്മരിക്കാൻ കഴിയുന്നതല്ല. ഖത്തർ പയ്യന്നൂർ മണ്ഡലം കെ.എം.സി.സി. കമ്മിറ്റി റിലീഫ് പ്രവർത്തനത്തിന്റെ ഭാഗമായി പയ്യന്നുർ മണ്ഡലത്തിലെ വിവിധ ശാഖകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രവർത്തകർക്ക് നൽകുന്ന സാമ്പത്തിക സഹായത്തിന്റെ വിതരണം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻ്റ് കെ.കെ അഷറഫ് അദ്ധ്യക്ഷത വഹിച്ചു. ഇഖ്‌ബാൽ കോയിപ്ര, വി കെ പി ഇസ്മായിൽ, പി എം അബ്ദുൽ ലത്തീഫ്, പി കെ അബ്ദുൽ ഖാദർ മൗലവി, ശമീമ ജമാൽ, ഷജീർ ഇഖ്‌ബാൽ, പി എസ് റഫീഖ് അശ്‌റഫി, കക്കുളത്ത് അബ്ദുൽ ഖാദർ, പി പി ഖാസിം എന്നിവർ പ്രസംഗിച്ചു. റാഷിദ് പുളിങ്ങോം സ്വാഗതവും അനസ് പെരിങ്ങോം നന്ദിയും പറഞ്ഞു. സിയാദ് കാറമേൽ, ഷംസുദീൻ കാങ്കോൽ, പി സി സിദ്ദിഖ് പെരുമ്പ, റാഷിദ് കാങ്കോൽ, പി.പി. മുഹമ്മദലി, എം.ടി.പി. സൈഫുദ്ധീൻ, മുർഷിദ് കോയിപ്ര, കൊട്ടില മുഹമ്മദ് കുഞ്ഞി മാസ്റ്റർ, എസ് സി അഷ്‌റഫ്, അഷ്‌റഫ് പെടേന, കാട്ടൂർ ഹംസ, ഷാജഹാൻ പ്ലാക്കൽ, ഹാജി സുലൈമാൻ, പി അബ്ദൽ അസീസ്, ടി വി അഹമ്മദ് ദാരിമി, ബഷീർ എം ടി പി, കെ മൊയ്‌തീൻ വട്ട്യേര, റഹീമ അസീസ് തുടങ്ങിയവർ സംസാരിച്ചു.