വാഹനം നിർത്തിയിട്ട് വീട്ടിലേക്കുള്ള വഴി മുടക്കി ചോദ്യം ചെയ്തതിന് മർദ്ദിച്ചു.
എടക്കാട്. വീട്ടിലേക്കുള്ള റോഡിൽ വാഹനം പാർക്ക് ചെയ്തത് ചോദ്യം ചെയ്ത വിരോധത്തിൽ വീട്ടിൽ അതിക്രമിച്ചു കയറി ഭാര്യയെയും മകളെയും ചീത്ത വിളിക്കുകയും ഗൃഹനാഥനെ മർദ്ദിക്കുകയും ചെയ്തുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു.ചെറുമാവിലായി സ്വദേശി കോരൻ്റെ മകൻ എം.കെ.സജീവൻ്റെ പരാതിയിലാണ് ചെറു മാവിലായിയിലെ കുഞ്ഞമ്പുവിൻ്റെ മകൻ മഞ്ചകുന്നുമ്മൽ ഹൗസിൽ എം.കെ. സനോജിനെതിരെ എടക്കാട് പോലീസ് കേസെടുത്തത്.ഈ മാസം 22 ന് വൈകുന്നേരം 4 മണിക്കായിരുന്നു പരാതിക്കാസ്പദമായ സംഭവം. പരാതിക്കാരൻ്റെ ഭാര്യ അവരുടെ വീട്ടിലേക്ക് പോകുന്ന റോഡിൽ പ്രതി വാഹനം പാർക്ക് ചെയ്തത് ചോദ്യം ചെയ്ത വിരോധത്തിലായിരുന്നു സംഭവം. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
