കൗതുകമുയര്‍ത്തി ” വോയേജ് ടു അൻ്റാര്‍ട്ടിക്ക”

പയ്യന്നൂർ.കണ്ടങ്കാളി ഷേണായ്സ്മാരക ഗവഃ ഹയര്‍സെക്കൻ്ററി സ്കൂളില്‍ സയന്‍സ് ക്ളബ്ബ് ഉല്‍ഘാടനം ‘വോയേജ് ടു അൻ്റാര്‍ട്ടിക്ക ‘ നടന്നു.
ലോകപ്രശസ്ത ശാസ്ത്രജ്ഞന്‍ പഞ്ചാബ് യൂനിവേഴ്സിറ്റി പ്രൊഫസര്‍ ഡോ. ഫെലിക്സ് ബാസ്റ്റ് ഉല്‍ഘാടനം ചെയ്തു.
ഫെലിക്സ് ബാസ്റ്റിന്ടെ വോയജ് ടു അന്ടാര്‍ട്ടിക്ക എന്ന ശാസ്ത്ര പുസ്തകത്തെ അധികരിച്ചും സയന്‍സും കരിയറും ശാസ്ത്രലോകവുമായും ബന്ധപ്പെട്ട് കുട്ടികളുമായി ഫെലികസ് സംവദിച്ചു.
സ്റ്റാഫ് സെക്രട്ടറി ഒ.കെ.അനില്‍കുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് ശ്രീജ.ബി.എന്‍ .അധ്യക്ഷയായി.സുനീഷ്.പി.എസ്.,മധു.ആര്‍,പ്രസീജ നായര്‍ എന്നിവര്‍ സംസാരിച്ചു. ക്ളബ്ബ് സെക്രട്ടറി ആദര്‍ശ് ചന്ദ്രന്‍ നന്ദിയും പറഞ്ഞു