ഇന്ന് മലപ്പട്ടത്ത് ഗാന്ധിയാത്രയും, ഗാന്ധിപ്രതിമ അനാഛാദനകർമ്മവും

കണ്ണൂർ: മലപ്പട്ടത്ത് ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന ഗാന്ധിയാത്രയും ഗാന്ധി പ്രതിമ അനാഛാദനവും ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് നടക്കുന്നതാണ്. രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയുടെയും ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൻ്റെയും സ്മരണകളെ പോലും തമസ്കരിക്കുന്ന രീതിയിൽ ചരിത്രം മാറ്റിയെഴുതുന്ന കേന്ദ്ര -സംസ്ഥാന ഭരണകൂടങ്ങളെ തുറന്നുകാട്ടിയാണ് ഗാന്ധി യാത്ര സംഘടിപ്പിക്കുന്നതെന്ന് ഡിസിസി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ് അറിയിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് മൂന്നു മണിക്ക് മലപ്പട്ടം ഗവ. സ്കൂൾ പരിസരത്തു നിന്നും ആരംഭിക്കുന്ന യാത്ര മലപ്പട്ടം സ്ക്വയറിൽ സമാപിക്കും. കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്,, കെ പി സി സി വർക്കിംഗ് പ്രസിഡൻ്റുമാരായ പി.സി. വിഷ്ണുനാഥ് എംഎൽഎ, എ.പി. അനിൽകുമാർ എം എൽ എ , ഷാഫി പറമ്പിൽ എം പി, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിൽ എം എൽഎ തുടങ്ങി പ്രമുഖ നേതാക്കൾ സംബന്ധിക്കുമെന്ന് ഡിസിസി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ്ജ് അറിയിച്ചു.