LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
November 28, 2026

പോക്സോ കേസിലെ തടവുകാര നെ സഹതടവുകാർ മർദ്ദിച്ചു

0
Screenshot

Screenshot

Spread the love

കണ്ണൂർ: സെൻട്രൽ ജയിൽ പോക്സോ കേസിലെ ശിക്ഷാതടവുകാരനെ കഞ്ചാവുകേസിലെ പ്രതികളായ സഹതടവുകാർകമ്പിപ്പാര കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചുവെന്ന പരാതിയിൽ രണ്ടു പേർക്കെതിരെ ടൗൺ പോലീസ് കേസെടുത്തു. സെൻട്രൽ ജയിലിലെ ന്യൂ ബ്ലോക്ക് എട്ടാം നമ്പർ റൂമിലെ ശിക്ഷാ തടവുകാരൻ കോഴിക്കോട്മേപ്പയ്യൂർ നരിക്കോട് എൽ പി സ്‌കൂളിന് സമീപത്തെ എം പി വിനോദൻ്റെ (52) പരാതിയിലാണ് സഹതടവുകാരായ അബ്‌ദുൾ ജബ്ബാർ (40), അർഷാദ് (35) എന്നിവർക്കെതിരെ ടൗൺ പോലീസ് കേസെടുത്തത്. 24 ന് രാവിലെ 10.30 മണിക്കായിരുന്നു സംഭവം. ഒന്നാം പ്രതിക്ക് രണ്ടാം പ്രതി കമ്പിപ്പാര എടുത്ത് കൊടുക്കുകയും രണ്ടാം പ്രതിതടഞ്ഞ് വെച്ച് ഒന്നാം പ്രതി പരാതിക്കാരൻ്റെ വലതു കാലിൽ കമ്പിപ്പാര കൊണ്ട് അടിച്ചതിൽ വലതു കാൽ മുട്ടിനു താഴെ മുറിവ് പറ്റിയതിനെ തുടർന്ന് ജയിൽ സൂപ്രണ്ട് നൽകിയ വിവരത്തെ തുടർന്നാണ് പരാതിയിൽ ടൗൺ പോലീസ് കേസെടുത്തത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!