ക്ഷേത്രഭണ്ഡാരങ്ങൾ കവർന്നു

കണ്ണപുരം : ക്ഷേത്രത്തിലെ രണ്ട് ഭണ്ഡാരങ്ങൾ കുത്തിതുറന്ന് പണം കവർന്നു. ചെറുകുന്ന് തറ അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിനു സമീപത്തെ പോനാ പള്ളി പുതിയ ഭഗവതി കോട്ടത്തെ രണ്ട് സ്റ്റീൽ ഭണ്ഡാരങ്ങളാണ് കവർന്നത്. കഴിഞ്ഞ ദിവസമാണ് മോഷണം നടന്നത്. ക്ഷേത്രഭാരവാഹി കണ്ണപുരം പോലീസിൽ പരാതി നൽകി. സ്ഥലത്തെത്തിയ പോലീസ് പ്രദേശത്തെ നിരീക്ഷണ ക്യാമറകൾപരിശോധിച്ചു തുടങ്ങി.







