കുഞ്ഞാമിന വധം മുഖ്യപ്രതി ഡൽഹിയിൽ പിടിയിൽ

തളിപ്പറമ്പ:ഇരിക്കൂർ പെരുവളത്തുപറമ്പിലെ കുഞ്ഞാമിന വധക്കേസിൽ മുഖ്യപ്രതി പത്തുവർഷത്തിനുശേഷം ന്യൂഡൽഹിയിൽപിടിയിൽ. മുഖ്യപ്രതിഡൽഹി സ്വദേശി അബ്ബാസ് അലിയെ (31) യാണ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. ഒളിവിൽ കഴിയുന്നതിനിടെഡൽഹി പ്രേംനഗറിൽ വെച്ചാണ് അന്വേഷണ സംഘം അറസ്റ്റുചെയ്തത്. മാസങ്ങൾക്ക് മുമ്പ് അന്വേഷണ സംഘം കേസിൽ പ്രതികളായ ഡൽഹി സ്വദേശികളായ പർവീൺ ബാനു (55), സക്കീന ഫാത്തിമ (32) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.







