വീട് കുത്തിതുറന്ന് 22 പവൻ്റെ ആഭരണങ്ങൾ കവർന്നു

ചന്തേര.വീട്ടുകാർ പെരുന്നാളിന് വസ്ത്രങ്ങൾ വാങ്ങാൻ ഷോപ്പിംഗിന് പോയ സമയത്ത് വീടുകുത്തിതുറന്ന് 22 പവൻ്റെ ആഭരണങ്ങൾ കവർന്നു. ചന്തേര മാണിയാട്ട് ബാങ്കിന് സമീപം താമസിക്കുന്ന രാമന്തളി സ്വദേശിനി എം കെ .ജുസ്സീലയുടെ വീട്ടിലാണ് കവർച്ച നടന്നത്. വെള്ളിയാഴ്ച വൈകുന്നേരം 3.30 മണിയോടെ വീടുപൂട്ടി കുടുംബം പയ്യന്നൂരിലേക്ക് ഷോപ്പിംഗിന് പോയതായിരുന്നു. രാത്രി 10 മണിയോടെ തിരിച്ചെത്തിയപ്പോൾ വീടിൻ്റെ മുൻവശത്തെ വാതിൽ പൊളിച്ച നിലയിൽ കാണപ്പെട്ടു.തുടർന്ന് നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച 15 ലക്ഷം രൂപയോളം വിലവരുന്ന മാല, നെക്ലസ്, വളകൾ, മോതിരങ്ങൾ, ബ്രേസ് ലെറ്റ്, കാതിലുകൾ എന്നിവ ഉൾപ്പെടെ 22 പവൻ്റെ ആഭരണങ്ങൾ മോഷ്ടിച്ചു കൊണ്ടുപോയതായി ശ്രദ്ധയിൽപ്പെട്ടത്.തുടർന്ന് ചന്തേര പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി. ഡോഗ്സ്ക്വാഡും ഫോറൻസിക് വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി.