പയ്യന്നൂരിൽ തെരുവ് നായയ്ക്ക് മുള്ളൻപന്നിയുടെ കുത്തേറ്റു

പയ്യന്നൂർ. മുള്ളൻപന്നി ശല്യം രൂക്ഷമായ പയ്യന്നൂരിൽ തെരുവ് നായയ്ക്ക് മുള്ളൻപന്നിയുടെ കുത്തേറ്റു. ഇന്ന് രാവിലെ 6 മണിയോടെ കൊക്കാ നിശേരി മഠത്തുംപടി ക്ഷേത്രത്തിന് സമീപത്താണ് സംഭവം.
മുള്ളൻപന്നിയുടെ കുത്തേറ്റ നിലയിൽ പ്രാണനു വേണ്ടി പിടയുന്ന തെരുവ് നായയെ പ്രഭാതസവാരിക്കിറങ്ങിയ പ്രദേശവാസികളായ രാമകൃഷ്ണൻ നമ്പ്യാർ, ശിവാനന്ദ പ്രഭു എന്നിവരുടെ ശ്രദ്ധയിൽപ്പെട്ടത്.മൂക്കിന് മുള്ളൻപന്നിയുടെ കുത്തേറ്റ് മുള്ള്തുളഞ്ഞ് കയറി അവശനിലയിലായിരുന്ന നായയെ ഇവർ തൊട്ടടുത്ത മൃഗാശുപത്രിയിലെത്തിച്ചു. നായയുടെമുക്കിൽ തുളഞ്ഞു കയറിയ മുള്ളൻപന്നിയുടെമുള്ള് ഡോ. ബിൻഷ നീക്കം ചെയ്തു ചികിത്സ നൽകി.നായ സുഖം പ്രാപിച്ചു വരുന്നു.
.ദിവസങ്ങൾക്ക് മുമ്പ് പയ്യന്നൂരിലെ വ്യാപാരിതായിനേരി സൂര്യ മുക്കിൽ താമസിക്കുന്ന വിജയകുമാർ. യു. ഷേണായിയുടെ വളർത്തുനായ മുള്ളൻപന്നിയുടെകുത്തേറ്റു ജീവൻ പോയ സംഭവവുമുണ്ടായിരുന്നു. മുള്ളൻപന്നിയുടെ വിഹാരകേന്ദ്രമായതോടെ വളർത്തുമൃഗങ്ങൾക്കും കുട്ടികൾക്കും ഇവ ഭീഷണിയായി മാറിയിട്ടുണ്ട്.