കണ്ണൂർ വേവ്സ് – നീലാംബരി മ്യൂസിക് ക്ലബ് വാർഷികാഘോഷവും സി.എം. ഭരതൻ സ്മാരക പുരസ്കാര സമർപ്പണവും ഒക്ടോബർ 24-ന്

Screenshot
കണ്ണൂർ: കണ്ണൂരിന്റെ സാമൂഹ്യ, സാംസ്കാരിക, കലാരംഗത്ത് നിറസാന്നിധ്യമായ കണ്ണൂർ വേവ്സ് കലാസാംസ്കാരിക ട്രസ്റ്റ്, നീലാംബരി മ്യൂസിക് ക്ലബ് എന്നിവയുടെ വാർഷികാഘോഷവും പുരസ്കാര സമർപ്പണവും ഒക്ടോബർ 24-ന് വൈകുന്നേരം 5 മണിക്ക് കണ്ണൂർ ശിക്ഷക് സദൻ ഓഡിറ്റോറിയത്തിൽ നടക്കും.
കണ്ണൂരിലെ വ്യാവസായിക രംഗത്തെ പ്രമുഖനായ ധനലക്ഷ്മി ഗ്രൂപ്പിന്റെ ചെയർമാനായിരുന്ന സി.എം. ഭരതന്റെ പേരിലുള്ള സ്മാരക പുരസ്കാരം മികച്ച വ്യവസായിയും മാതൃഭൂമി ജോയിന്റ് മാനേജിങ് എഡിറ്ററും പി.വി.എസ്. ഗ്രൂപ്പിന്റെ എം.ഡിയുമായ പി.വി. നിധീഷ് ചന്ദ്രന് സമ്മാനിക്കും. ചടങ്ങ് അഡ്വ. ടി.ഒ. മോഹനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ മേയർ അഡ്വ. പി. ഇന്ദിര പുരസ്കാര സമർപ്പണം നിർവഹിക്കും. കൂടാതെ, കേരള ഫോക് ലോർ അക്കാദമി ചെയർമാൻ വി.കെ. സുരേഷ് ബാബുവിനെ ചടങ്ങിൽ പ്രത്യേകമായി ആദരിക്കും.
തുടർന്ന് സംഗീത കലാക്ഷേത്രം വിദ്യാർത്ഥികളുടെ മനോഹരമായ നൃത്ത സന്ധ്യയും അരങ്ങേറുമെന്ന് സംഘാടകർ അറിയിച്ചു. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് കെ.പി. ശ്രീശൻ, എം.സി. സുരേഷ് കുമാർ, ജനറൽ സെക്രട്ടറി ഒ.എൻ. ശേഖരൻ, എം.ആർ. അഷ്റഫ്, പി.വി. ജയരാമൻ തുടങ്ങിയവർ പങ്കെടു്ത്തു.







