കെ. എ.പി.93 ബാച്ച് മഹാസംഗമം നാളെ

ധർമ്മശാല : കെ.എ.പി 4 ബി എൻ 1993 ബാച്ചിൻ്റെ മഹാ സംഗമം നാളെ നടക്കും. ശനിയാഴ്ച രാവിലെ 10 മണിക്ക് മാങ്ങാട്ടുപറമ്പ കെ എ പി 4 ബി എൻ ക്യാമ്പസിൽ വെച്ച് കണ്ണൂർ റേഞ്ച് ഡിഐജി കെ. കാർത്തിക് ഐപിഎസ് ഉദ്ഘാടനം നിർവ്വഹിക്കും. വിശിഷ്ടാതിഥികളായിജില്ലാ കലക്ടർ വിഷ്ണു രാജ് ഐ. എ. എസ്. ,കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ വിജയ ഭാരത് റെഡ്ഡി ഐപിഎസ് , കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഉമേശ് ഗോയൽ ഐപിഎസ് , നാലാം ബറ്റാലിയൻകമാണ്ടൻ്റ് യു. പ്രേമൻ എന്നിവർ സംബന്ധിക്കും. മഹാ സംഗമത്തിൽ 500 ഓളം പോലീസ് ഉദ്യോഗസ്ഥർ പങ്കെടുക്കും. തുടർന്ന് കലാപരിപാടികളും ഉണ്ടായിരിക്കും.







