കഥകളി ആചാര്യൻ സദനം ബാലകൃഷ്ണൻ്റെ കലാജീവിതം : ഡോക്യുമെൻ്ററി ചിത്രീകരണം തുടങ്ങി.

കണ്ണൂർ:കഥകളി ആചാര്യൻ സദനം ബാലകൃഷ്ണൻ്റെ കലാജീവിതം പ്രമേയമാക്കി നിർമ്മിക്കുന്ന ഡോക്യുമെൻ്ററിയുടെ സ്വിച്ച് ഓൺ കർമ്മം വിഖ്യാത ചിത്രകാരനും ശില്പിയുമായ ബാലൻ നമ്പ്യാർ നിർവ്വഹിച്ചു. മുഴക്കുന്ന് മൃദംഗ ശൈലേശ്വരീ ക്ഷേത്രത്തിൽ വെച്ച് നടന്ന ചടങ്ങിൽ കലാമണ്ഡലം ഗോപാലകൃഷ്ണൻ, എവലീന (ഇറ്റലി), ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ മനോഹരൻ, വി.എം. ഉണ്ണികൃഷ്ണൻ, ജാനകി ബാലകൃഷ്ണൻ, ധനഞ്ജയൻ പുറമേരി, തുടങ്ങിയവരോടൊപ്പം നിരവധി കലാകാരന്മാരും പങ്കെടുത്തു. കഥകളിയുടെ രൂപപ്പെടലിലും വളർച്ചയിലും വടക്കൻ കേരളത്തിൻ്റെ സംഭാവനകൾ കൂടി അടയാളപ്പെടുത്തുന്ന ഡോക്യുമെൻ്ററിയുടെ
സംവിധാനം നിർവ്വഹിക്കുന്നത് സാമൂഹ്യ, സാംസ്കാരിക, ഫോക് ലോർ രംഗത്ത് സജീവ സാന്നിധ്യമായ
ബാലകൃഷ്ണൻ കൊയ്യാലാണ്. ഡോക്യുമെൻ്ററിയുടെ രചന
പ്രകാശ് വാടിക്കലും ഛായാഗ്രഹണം സുധീഷ് കോമത്തും നിർവ്വഹിക്കുന്നു .







