കണ്ണൂരിൽ അനധികൃതമായി താമസിച്ച ബംഗ്ലാദേശ് സ്വദേശിനി അറസ്റ്റിൽ.

Screenshot
കണ്ണൂർ: വിസയോ യാത്രാ രേഖകളോ ഇല്ലാതെ രാജ്യത്ത് കടന്ന് കണ്ണൂരിലെത്തി അനധികൃതമായി സ്പാസ്ഥാപനത്തിൽജോലി ചെയ്യുകയായിരുന്ന ബംഗ്ലാദേശ് സ്വദേശിനി അറസ്റ്റിൽ . ബംഗ്ലാദേശ് ഫരീദ്പൂർ അബ്ദുള്ള ബാദ് ബങ്ക സ്വദേശി നിസലിനഖാനെ (29) യാണ് ടൗൺ എസ്. ഐ. ടി. കെ. അഖിലും സംഘവും പിടികൂടിയത്. കണ്ണൂർ റെയിൽവെ സ്റ്റേഷന് സമീപത്തെ മൈ സ്പാ എന്ന സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്ന വിദേശയുവതിയെ രഹസ്യ വിവരത്തെ തുടർന്നാണ് പോലീസ് പിടികൂടിയത്. യുവതിയുടെ മൊബൈൽ ഫോണും ബംഗ്ലാദേശ് പൗര എന്ന തിരിച്ചറിയൽ കാർഡും പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് സംഘത്തിൽ ശ്രീരൂപ് , കിരൺ, വിൻ്റോ , നീതുഎന്നിവരും ഉണ്ടായിരുന്നു.







