വീട്ടിലെ അലമാരയിൽ നിന്നും ഒമ്പത് പവൻ കവർന്നു

Screenshot
എടക്കാട് : വീട്ടിലെ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച പത്ത് ലക്ഷം രൂപ വിലവരുന്ന സ്വർണ്ണാഭരണങ്ങൾ കവർന്നുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. മാവിലായി മൂന്നാം പാലത്തെ നിർമ്മാല്യത്തിൽ എം.കെ. അരുണയുടെ പരാതിയിലാണ് എടക്കാട് പോലീസ് കേസെടുത്തത്. ഈ മാസം 12 ന് പുലർച്ചെ 12.45 മണിക്കും രാവിലെ 10.15 മണിക്കുമിടയിൽപരാതിക്കാരിയുടെ മാവിലായി മൂന്നാം പാലത്തെ വീട്ടിലായിരുന്നുമോഷണം. അഞ്ച് പവൻ്റെ മാല, നാലു
വളകൾ, ഒരു മോതിരം എന്നിവ ഉൾപ്പെടെ ഒമ്പത് പവൻ്റെ ആഭരണങ്ങളാണ് മോഷണം പോയത്. പരാതിയിൽ കേസെടുത്ത എടക്കാട് പോലീസ് അന്വേഷണം തുടങ്ങി.







