ഓപ്പറേഷൻ തണ്ടർ:റെയ്ഡിൽ6.520 കിലോഗ്രാം കഞ്ചാവുമായി പ്രതി അറസ്റ്റിൽ

ചന്തേര : ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി കാസറഗോഡ് എക്സൈസ് ഇൻ്റലിജൻസിൻ്റെ രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ
റെയ്ഡിൽ വീട്ടിൽ സൂക്ഷിച്ച 6.520 കിലോഗ്രാം കഞ്ചാവുമായി മധ്യവയ് സ്കൻ പിടിയിൽ. ഉദിനൂർ മാച്ചിക്കാട് കൊക്കാകടവ് സ്വദേശി തുരുത്തി മഠത്തിൽ ഹൗസിൽ ടി. ആർ. മണി (57)യെയാണ്
ഹോസ്ദുർഗ് എക്സൈസ് സർക്കിൾഓഫീസിലെ സർക്കിൾ ഇൻസ്പെക്ടർ വി.വി.പ്രസന്നകുമാറും സംഘവും അറസ്റ്റു ചെയ്തത്. ഉദിനൂർ കൊക്കാകടവിലെ വീട്ടിൽ ഇന്നലെ രാത്രി നടത്തിയ റെയ്ഡിലാണ് വിൽപനക്കായി സൂക്ഷിച്ചു വെച്ച കഞ്ചാവ് ശേഖരം പിടികൂടിയത്.
റെയ്ഡിൽ കാസറഗോഡ് എക്സൈസ് ഐ.ബി. ഇൻസ്പെക്ടർ സുബിൻരാജ്. കെ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് മുരളി കെ വി, പ്രിവന്റിവ് ഓഫീസർ സാജൻ അപ്യാൽ, പ്രിവന്റിവ് ഓഫീസർ ഡ്രൈവർ ഗ്രേഡ് സുമോദ് കുമാർ എം വി, ഹോസ്ദുർഗ് എക്സൈസ് സർക്കിൾ ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർ ശ്യാംജിത്ത് എം, ഹോസ്ദുർഗ് സ്ട്രൈക്കിങ്ങ് പാർട്ടിയിലെ പ്രിവന്റിവ് ഓഫീസർ പ്രശാന്ത് കുമാർ വി, വനിത സിവിൽ എക് സൈസ് ഓഫീസർ ശുഭ പി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സുധീർ കുമാർ,എന്നിവരും ഉണ്ടായിരുന്നു.







