പുള്ളി മുറി ചീട്ടുകളിആറുപേർ പിടിയിൽ

അമ്പലത്തറ: പണം വെച്ച് പുള്ളി മുറി വീട്ടുകളിആറുപേരെ പോലീസ് പിടികൂടി. തായന്നൂർ മാണിയൂരിലെ വി.ആർ. പ്രദീഷ് (39), അട്ടേങ്ങാനത്തെ എം.ആർ. സുജിത് രാജൻ (38), തായന്നൂർ മൂപ്പിൽ സ്വദേശി സി.എച്ച്. സഫീർ (40), പരപ്പ കമ്മാടത്തെ പി. റഷീദ് (38), പരപ്പയിലെ എം.രമേശൻ (50), പരപ്പ ബാനത്തെ കെ ബാലകൃഷ്ണൻ (46) എന്നിവരെയാണ് എസ്. ഐ. എം. സവ്യസാചിയും സംഘവും പിടികൂടിയത്. തായന്നൂർ അട്ടക്കണ്ടം മാണിയൂർ ക്ലിനിപ്പാറ റോഡ് ജംഗ്ഷനിലെ പൊതു സ്ഥലത്ത് വെച്ച് ചീട്ടുകളിക്കുന്നതിനിടെയാണ് സംഘം പോലീസ് പിടിയിലായത് . കളിസ്ഥലത്ത് നിന്നും 32, 300 രൂപയും ചീട്ടുകളും പോലീസ് പിടിച്ചെടുത്തു.







