LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
September 8, 2026

പയ്യന്നൂരിൽ പ്രൈഡ് വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പ്രതിഭകളെ അനുമോദിച്ചു

0
Screenshot

Screenshot

Spread the love

പയ്യന്നൂർ: മണ്ഡലത്തിലെ വിദ്യാഭ്യാസ പരിപാടിയായ ‘പ്രൈഡി’ന്റെ (PRIDE) നേതൃത്വത്തിൽ എൽ.പി, യു.പി, സി.എം കിഡ്സ്, എൻ.എം.എം.എസ് വിജയികൾക്കുള്ള അനുമോദന സദസ്സ് സംഘടിപ്പിച്ചു. വെള്ളൂർ ഗവൺമെന്റ് ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി വി. കുഞ്ഞികൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പയ്യന്നൂർ നഗരസഭ, കരിവെള്ളൂർ-പെരളം, കാങ്കോൽ-ആലപ്പടമ്പ്, രാമന്തളി പഞ്ചായത്തുകളിലെ കുട്ടികളാണ് ഈ സദസ്സിൽ പങ്കെടുത്തത്.

പയ്യന്നൂർ എ.ഇ.ഒ എം.എ. അബ്ദുൾ ബഷീർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡയറ്റ് പ്രിൻസിപ്പൽ ഡോ. എസ്.കെ. ജയദേവൻ, ഡി.പി.ഒ പി. ബഷീർ, പ്രിൻസിപ്പൽ കെ. ജയചന്ദ്രൻ, ഡയറ്റ് ഫാക്കൽട്ടി കെ. രാകേഷ്, പ്രധാന അദ്ധ്യാപിക സരള ചെമ്മഞ്ചേരി, കെ. സുരേശൻ, പി. സുധീഷ് എന്നിവർ സംസാരിച്ചു. ചെറുപുഴ, പെരിങ്ങോം-വയക്കര, എരമം-കുറ്റൂർ പഞ്ചായത്തുകളിലെ കുട്ടികൾക്കുള്ള അനുമോദന സദസ്സ് ഈ മാസം 12-ന് രാവിലെ 10 മണിക്ക് ചെറുപുഴ ജെ.എം.യു.പി സ്‌കൂളിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!