ചീട്ടുകളി 1, 51,000 രൂപയുമായി 12 പേർ പിടിയിൽ

.
പയ്യാവൂർ: പണം വെച്ച് പുളളിമുറി ചീട്ടുകളി 12 പേരെ പോലീസ് പിടികൂടി. നുച്യാട് സ്വദേശി കെ. കെ. മജീദ് (52), വിളമന പെരിങ്കരിവള്ളിത്തോട് സ്വദേശി സി.എഫ്. റോയ് (41), നിർമ്മലഗിരി കാരിയിലെ എം.പി. സിജിത്ത് (45) ഉളിക്കൽ നുച്യാട്ടെ പി. റഷീദ് (38), ഇരിട്ടി ജബ്ബാർ കടവിലെ പി.സി.സെബാസ്റ്റ്യൻ (58), പയ്യാവൂർ പൈസ ക്കരിയിലെ എ.എം. രെജീഷ് (42), നുച്യാട് സ്വദേശി ടി.പി.മുജീബ് റഹ് മാൻ (41), വയത്തൂർ സ്വദേശി പി.പി.ഷമീർ (46), ഉളിക്കൽ കാലാങ്കിയിലെ പുതുപറമ്പിൽ തോമസ് ജോൺ (56), മണത്തണയിലെ കെ.ജെ. ബിജു (46), ചെമ്പൻത്തൊട്ടിയിലെ കെ. എ. തങ്കച്ചൻ (59) ,നുച്യാട് പരിക്കളത്തെ കെ.പി. അബ്ദുൾ ലത്തീഫ് (48) എന്നിവരെയാണ് എസ്. ഐ. സി .പി . ലിനേഷും സംഘവും പിടികൂടിയത്. ഇന്ന് പുലർച്ചെ 12.30 മണിയോടെ പയ്യാവൂർ ആനയടി കുഞ്ഞി പറമ്പ് റോഡിലെ ചെങ്കൽ പണക്ക് സമീപത്തെ കശുമാവിൻ്റെ ചുവട്ടിൽ വെച്ച് പുള്ളി മുറി ചീട്ടുകളിക്കിടെയാണ് സംഘം പോലീസ് പിടിയിലായത്. കളിസ്ഥലത്ത് നിന്നും 1,51,000 രൂപയും പോലീസ് പിടിച്ചെടു ത്തു. പോലീസ് സംഘത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ നൗഷാദ് ഡിവൈ.എസ്പിയുടെസ്ക്വാഡ് അംഗങ്ങളായ ഗ്രേഡ് എ എസ് ഐ പ്രമോദ്, ഷൗക്കത്തലി ,അനൂപ് , ശംസുദ്ദീൻ സജിത്, നിശാന്ത് ഷിജിത്ത് എന്നിവരും ഉണ്ടായിരുന്നു.







