യുവാവിനെ മർദ്ദിച്ച 4 പേർക്കെതിരെ കേസ്

പയ്യന്നൂർ: യുവാവിനെ തടഞ്ഞുനിർത്തി മർദ്ദിച്ചുവെന്ന പരാതിയിൽ നാലു പേർക്കെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു. കോറോം മണിയറ തലക്കൽ നാലുപുരപ്പാട്ടിൽ മുഹമ്മദ് ജസീറിൻ്റെ (23) പരാതിയിലാണ് അനുരാഗ് കണ്ടോ ന്താറിനും മറ്റുകണ്ടാലറിയാവുന്ന മൂന്നു പേർക്കുമെതിരെ പോലീസ് കേസെടുത്തത്.22 ന് രാത്രി 7.30 മണിക്ക് മണിയറ വയൽ വെച്ചാണ് സംഭവം.
ഓണാഘോഷ പരിപാടിക്കിടെ മാതമംഗലംസ്‌കൂളിൽ നടന്ന അടിപിടിയിൽ പരാതിക്കാരൻ്റെ സഹോദരനു പങ്കുണ്ടെന്ന ആരോപണമാണ് സംഭവത്തിനു കാരണമെന്ന് പരാതിയിൽ പറയുന്നു. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.







