ഓട്ടോയിൽ നിന്നും രണ്ടുലക്ഷംരൂപ കവർന്നുഓട്ടോയിൽ നിന്നും രണ്ടുലക്ഷംരൂപ കവർന്നു

ഉളിക്കൽ : ഓട്ടോ റിക്ഷയിൽ സൂക്ഷിച്ച രണ്ട് ലക്ഷം രൂപ മോഷ്ടിച്ചു കൊണ്ടുപോയി. വയത്തൂർ മാട്ടറ സ്വദേശി വി.വി. മനോജിൻ്റെ (51) പണമാണ് മോഷണം പോയത്. ഈ മാസം ആറാം തീയതി വൈകുന്നേരം 5.30 മണിക്കും 6 മണിക്കുമിടയിലാണ് സംഭവം. പരാതിക്കാരൻ മാട്ടറ ടൗണിൽ നിർത്തിയിട്ട ഓട്ടോയിൽ നിന്നാണ് പണം മോഷ്ടിച്ചു കൊണ്ടുപോയത്. കൂടെ ജോലി ചെയ്തുവരുന്ന സൽമാൻ എന്നയാളെ സംശയിക്കുന്നതായി പരാതിയിൽ പറയുന്നു. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.







