കസവ് സ്നേഹവീടിന് കുറ്റിയടിക്കൽ കർമ്മം

തളിപ്പറമ്പ്: യു.എ.ഇ.യിലെ ഷാർജ ആസ്ഥാനമായി പ്രവർത്തിക്കുന്ന കണ്ണൂർക്കാരുടെ ഏറ്റവും വലിയ സാംസ്കാരിക കൂട്ടായ്മയായ കണ്ണൂർ സാംസ്കാരിക വേദി (കസവ് ) നൽകുന്ന സ്നേഹവീട് പദ്ധതിയുടെ കുറ്റിയടിക്കൽ കർമ്മം തളിപ്പറമ്പ് ഒടുവള്ളിയിൽ നടന്നു.
ബഹുമാനപ്പെട്ട ടി. കെ. ഗോവിന്ദൻ മാസ്റ്റർ എം.എൽ.എ. കുറ്റിയടിക്കൽ കർമ്മം നിർവഹിച്ചു. ചടങ്ങിൽ കസവ് ജനറൽ സെക്രട്ടറി ഷിജി അന്നാ ജോസഫ്, രക്ഷാധികാരി പ്രഭാകരൻ പയ്യന്നൂർ, ഇടവക വികാരി ഫാ. തോമസ് വിളക്കന്നൂർ എന്നിവർ സംസാരിച്ചു.
പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെ വിവിധ സാമൂഹിക, സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖരും ചടങ്ങിൽ സന്നിഹിതരായി. പ്രവാസി കണ്ണൂർക്കാരുടെ കൂട്ടായ്മയായ കസവ് സമൂഹത്തോടുള്ള ഉത്തരവാദിത്വത്തിന്റെ ഭാഗമായി നടപ്പാക്കുന്ന സ്നേഹവീട് പദ്ധതി, അർഹരായ കുടുംബങ്ങൾക്ക് സുരക്ഷിതമായൊരു ഭവനം ഒരുക്കുക എന്ന ലക്ഷ്യത്തോടെയുള്ള മാതൃകാപരമായ പ്രവർത്തനമാണ് നടത്തുന്നതെന്ന് ടി കെ ഗോവിന്ദൻ മാസ്റ്റർ എംഎൽ എ അഭിപ്രായപ്പെട്ടു.
സ്നേഹവും സഹകരണവും കൈകോർക്കുന്ന ഈ പദ്ധതിയുടെ കുറ്റിയടിക്കൽ കർമ്മം നാട്ടിലും പ്രവാസി സമൂഹത്തിലും ഏറെ ശ്രദ്ധേയമായി.







