പാതിവിലയ്ക്ക് സ്‌കൂട്ടർ : വഞ്ചിച്ച 4 പേർക്കെതിരെ കേസ്

കണ്ണൂർ : പാതിവിലക്ക് സ്‌കൂട്ടർ വാഗ്ദാനം നൽകി യുവതിയിൽ നിന്നും പണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ കോടതി നിർദേശ പ്രകാരംപോലീസ് കേസെടുത്തു. കക്കാട് പറപ്പിൻ മൊട്ടയിലെ പിപി ഷംനയുടെ പരാതിയിലാണ് എറണാകുളത്തെ പ്രൊഫഷണൽ സർവീസ് ഇന്നോവേഷൻ പ്രൊപ്രൈറ്റർ അനന്തു കൃഷ്ണൻ, കണ്ണൂർസീഡ് സൊസൈറ്റി കോ ഓഡിനേറ്റർ മാരായ മോഹനൻ, സി.കെ. രേഷ്‌മ, ഉഷ എന്നിവർക്കെതിരെ പോലീസ് കേസെടുത്തത്. 2024 സപ്തംബർ 18 നാണ് നൂറു ദിവസത്തിനകം 50 ശതമാനം സബ്‌സിഡിയോടെപാതി വിലയ്ക്ക്സ്‌കൂട്ടർ നൽകുമെന്ന് പറഞ്ഞ് പരാതിക്കാരിയെ 350 രൂപയുടെ മെമ്പർഷിപ്പ് എടുപ്പിക്കുകയും 6000 രൂപ ബാങ്ക് അക്കൗണ്ട് വഴിവാങ്ങിക്കുകയും ചെയ്തത് . പിന്നീട് സ്കൂട്ടറോ നൽകിയ പണമോ തിരിച്ചു നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.







