സ്കൂൾ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവം; റിപ്പോർട്ട് തേടി ബാലാവകാശ കമ്മീഷൻ.

കണ്ണൂർ മൊറാഴയിലെ സ്വകാര്യ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജഫാകിഷ് റെയ്ഹാൻ തലശ്ശേരിയിലെ വീട്ടിൽ ജീവനൊടുക്കിയ സംഭവത്തിൽ പോലീസ് റിപ്പോർട്ട് തേടി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ. ജില്ലാ ശിശു സംരക്ഷണ ഓഫീസറോട് അന്വേഷണത്തിന് നിർദ്ദേശം നൽകിയതായും കുടുംബത്തെ സന്ദർശിച്ച ചെയർപേഴ്‌സൺ കെ വി മനോജ് കുമാർ, അംഗം ബി മോഹൻ
കുമാര്‍ എന്നിവർ പറഞ്ഞു.
ക്ലാസ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ പ്രധാന അധ്യാപിക മറ്റ് കുട്ടികളുടെ മുന്നില്‍വെച്ച് വഴക്ക് പറഞ്ഞുവെന്നും അത് ജഫാകിഷിന് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നുമായിരുന്നു കുടുംബത്തിൻ്റെ ആരോപണം.








