കർക്കിടക വാവിൽ പിതൃപുണ്യത്തിനായി പതിനായിരങ്ങൾ ബലി തർപ്പണം നടത്തി

Screenshot
കണ്ണൂർ: കർക്കിടക വാവ് ദിനത്തിൽ പിതൃപുണ്യമേകാൻ കണ്ണൂരിൽ. പതിനായിരങ്ങൾ ബലി തർപ്പണം നടത്തി.
കണ്ണൂർജില്ലയിലെ വിവിധ ക്ഷേത്രങ്ങളിലും കടൽ തീരങ്ങളിലും സ്‌നാന ഘട്ടങ്ങളിലും ആയിരക്കണക്കിന് വിശ്വാസികൾ തങ്ങളുടെ പൂർവ്വ പിതാമഹന്മാർക്കായി ബലിതർപ്പണം നടത്തി ക്ഷേത്രങ്ങളോട് ചേർന്നുള്ള കുളങ്ങളിലും ബലി തർപ്പണത്തിനായി തയ്യാറാക്കിയ പ്രത്യേക ഇടങ്ങളിലും ബലികർമ്മങ്ങൾ നടന്നു. ബുധനാഴ്ച്ച പുലർച്ചെ അഞ്ചു മണി മുതൽ പയ്യാമ്പലം, മുഴപ്പിലങ്ങാട്, തോട്ടട , തലായി .തലശേരി കടൽ തീരങ്ങളിൽ ആയിരങ്ങളെത്തിയിരുന്നു സേവാഭാരതി, ഐ ആർ പി സി , ടെംപിൾ കോർഡിനേഷൻ കമ്മിറ്റി തുടങ്ങി യ സേവന സംഘടനകൾ ബലി തർപ്പണത്തിനെത്തിയവർക്ക് ചായയും ചെറു കടികളും മെഡിക്കൽ സൗകര്യവും സുരക്ഷയുമൊരുക്കി പയ്യാമ്പലത്ത് ബലി തർപ്പണത്തിനെത്തിയവരുടെ നീണ്ട നിര തന്നെ അതിരാവിലെ മുതൽ ദൃശ്യമായിരുന്നു. ഭക്തജന തിരക്ക് ഒഴിവാക്കി വാഹന ഗതാഗത സൗകര്യമൊരുക്കാൻ പൊലിസ് സജീവമായി പ്രവർത്തിച്ചു. തളാപ്പ് സുന്ദരേശ്വര ക്ഷേത്രം, ചൊവ്വ ശിവക്ഷേത്രം, ആദികടലായി ക്ഷേത്രം എന്നിവടങ്ങളാണ് പ്രധാനമായും ബലി തർപ്പണം നടന്ന കോർപറേഷനിലെ ആരാധനാലയങ്ങൾ.
തലശ്ശേരി തൃക്കെ ശിവക്ഷേൽ ത്തിന്റെയും തലായി ബാലഗോപാല സേവാ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ തലായ് കടപ്പുറത്തും ബലി തർപ്പണം നടത്തി.
തളിപറമ്പ്തൃച്ഛംബരം ക്ഷേത്രം തുടങ്ങി വിവിധ ക്ഷേത്ര ങ്ങളിൽ ബലി തർപണം നടത്തി. തലശ്ശേരി ശിവക്ഷേത്രത്തിൻ്റെയും ജഗ ന്നാഥ ക്ഷേത്രത്തിൻ്റെയും ആഭിമുഖ്യത്തിൽ നടക്കുന്ന ബലിതർപ്പണക്രിയകളിൽ നൂറ് കണക്കിനാളുകൾ പങ്കെടുത്തു.
തൃക്കൈക്കെ ക്ഷേത്രത്തി ൻ്റെ നേതൃത്വത്തിലുള്ള ബലിതർപ്പണക്രിയ തലായി കടപ്പുറത്ത് ആറുമണി മുതൽ പതി നൊന്ന് മണി വരെയാണ് നടന്നത്. ആയി രക്കണക്കിന് ആളുകൾക്ക് ഒരുമിച്ച് കർമ്മം ചെയ്യാനുള്ള ഒരുക്കങ്ങളും വാഹനം പാർക്ക് ചെയ്യാനുള്ള സൗകര്യങ്ങളും ഒരുക്കിയിരുന്നു ജഗന്നാഥ ക്ഷേത്രത്തിൽ രാവി ലെ അഞ്ച് മണിമുതൽ ബലിതർപ്പണം തുടങ്ങി. ഇതോടൊപ്പം തന്നെ തിലഹ വനം, പ്രതിമാ സങ്കല്പം, ക്ഷേത്രപിണ്ഡം എ ന്നീ പിതൃ കർമ്മങ്ങളും നടത്തി.
പാനൂർഅണിയാരം ശിവ ക്ഷേത്രത്തിൽ കർ ക്കിടക വാവ് ദിനത്തിൽ ക്ഷേത്രം ആറാട്ട് ചിറ ക്കടവിൽ 6. 30 മുതൽ 10 മണി വരെ ബലിതർ പ്പണം നടന്നു പൂക്കോം പോക്കിലോട്ട് മൊ യിലോം ശിവക്ഷേത്രത്തിൽ കർക്കിടക വാവ് ബലിതർപ്പണം കാലത്ത് 6 മണി മു തൽ ക്ഷേത്രം തീർത്ഥ സ്ഥാനമായ മാനസസ് രോവറിൽ നടത്തി.
ഇരിട്ടി: കീഴൂർ മഹാദേവ – മഹാവിഷ്ണു ക്ഷേത്ര സമിതികളുടെ നേത്യത്വത്തിൽ ബ ലിതർപ്പണ ചടങ്ങുകൾ നടത്തി. പുലർച്ചെ 5 മണിയോടെ ബലിതർപ്പണ ചടങ്ങുകൾ നടന്നു. ബാവലിപ്പുഴക്കരയിലാണ് ചടങ്ങു കൾ നടന്നത്
മട്ടന്നൂർ: സമസ്‌ത കേരള വാര്യർ സമാജം മ ട്ടന്നൂർ യൂണിറ്റ് കല്ലൂർ ഐക്കുളത്തിൽ പിതൃതർപ്പണം നടത്തി ഇന്ന് രാവിലെ 5.30 മുതൽ 8.30 വരെയാണ് ബലി തർപ്പണം നടന്നത്
പയ്യാവൂർ വാസവപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കിടക വാവ് ബലിതർപ്പ ണം മൂർത്തിക്കടവ് സ്‌നാന ഘട്ടത്തിൽ നടത്തി.
മട്ടന്നൂർ വെളിയമ്പ്ര കാഞ്ഞിരമണ്ണ് ശ്രീ മഹാ വിഷ്‌ണു ക്ഷേത്രത്തിൽ കർക്കിടക വാവ് പ പിതൃതർപ്പണം നടത്തി.. കാ ലത്ത് 5.30 മുതൽ അനന്തൻ കടവിലാണ് പിത്യതർപ്പണം നടന്നത്.രതീഷ് ശാന്തി ചേർ ത്തല മുഖ്യ കാർമ്മികത്വം വഹിച്ചു. കീഴല്ലൂർ മഹാദേവ ക്ഷേത്രത്തിൽ ബലി തർപണത്തിന് നൂറ് കണക്കിനാളുകൾ പങ്കെടുത്തു.







