സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി ഓഫീസിലെ പോലീസ് അതിക്രമം: കണ്ണൂരിൽ ഡി.വൈ.എഫ്.ഐ-എസ്.എഫ്.ഐ സംയുക്ത പ്രതിഷേധം

കണ്ണൂർ: സി.പി.ഐ.എം കേന്ദ്രകമ്മിറ്റി ഓഫീസിൽ കടന്നുകയറി എസ്.എഫ്.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി സഖാവ് ഐഷി ഘോഷിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതിനെതിരെ കണ്ണൂരിൽ ഡി.വൈ.എഫ്.ഐ-എസ്.എഫ്.ഐ സംയുക്ത പ്രതിഷേധ പ്രകടനം നടന്നു.
ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് എ.പി. അൻവീർ, എസ്.എഫ്.ഐ. കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കെ. ഗിരീഷ്, ഡിവൈഎഫ്ഐ കണ്ണൂർ ബ്ലോക്ക് സെക്രട്ടറി പി. അഖിൽ, പ്രസിഡന്റ് സനന്ത് കുമാർ, എസ്.എഫ്.ഐ കണ്ണൂർ ഏരിയ സെക്രട്ടറി വൈഷ്ണവ് പള്ളിക്കുന്ന് എന്നിവർ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തു.







