സ്ഥാപനത്തിൽ നിന്നും പണംതട്ടിയെടുത്ത ജീവനക്കാരനെതിരെ കേസ്

കണ്ണൂർ: റോൾഡ് ഗോൾഡ് ഹോൾസെയിൽ സ്ഥാപനത്തിലെ ഫീൽഡ് സ്റ്റാഫ് സ്ഥാപനത്തിൽ നിന്നും പണം തട്ടിയെടുത്തുവെന്ന പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു. കണ്ണൂർ ബെല്ലാർഡ് റോഡിലെ വെങ്കിടേശ്വര ഗോൾഡ് കവറിങ്ങ് ഉടമ തൃശൂർ ഇരിങ്ങാലക്കുടയിലെ കെ എ ഷൺമുഖൻ്റെ പരാതിയിലാണ് കാസറഗോഡ് കാലിച്ചാനടുക്കത്തെ സിബി തോമസിനെതിരെ പോലീസ് കേസെടുത്തത്. 2025 ഫെബ്രവരി 24 നും 2025 മെയ് മാസം വരെ ഫീൽഡ് സ്റ്റാഫായി ജോലി ചെയ്ത് പ്രതി സ്ഥാപനത്തിൽ നിന്നും മറ്റു കടകളിലേക്ക് സപ്ലൈ ചെയ്ത് കിട്ടിയ തുകയും സ്റ്റോക്കിൽ വ്യത്യാസം വരുത്തിയും സ്ഥാപനത്തിൻ്റെ ബേങ്ക് അക്കൗണ്ടിൽ ലഭിക്കാൻ ഏല്പിച്ചതായ തുകയും ഉൾപ്പെടെ 1, 37, 043 രൂപ കൈക്കലാക്കി വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.







