അജ്ഞാത ജീവി പശുക്കിടാവിനെ കടിച്ചു കൊന്നു

.
തളിപ്പറമ്പ്: അജ്ഞാതജീവി തൊഴുത്തിൽക്കെട്ടിയ പശുക്കിടാവിനെ വലിച്ചിഴച്ചുകൊണ്ടുപോയി കടിച്ചുകൊന്നു. കുറുമാത്തൂർ ചുഴലി പടിഞ്ഞാറേ മൂലയിലെ എം.ടി വിനോദിന്റെ ഉടമസ്ഥതയിലുള്ളപശുക്കിടാവിനെയാണ് കടിച്ചു കൊന്നത്. കാൽപാടുകൾ കണ്ടെത്തിയതോടെ പുലിയെന്ന് സംശയം. ഇന്നലെ രാത്രിയിലാണ് അജ്ഞാതജീവി യുടെ ആക്രമണം. ഇന്ന് രാവിലെയാണ് സംഭവം വീട്ടുകാർ കണ്ടത്. 50 കിലോ വോളം തൂക്കം വരുന്ന പശു ക്കിടാവിനെ തൊഴുത്തില്‍ നിന്ന് ദൂരേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി കടിച്ചു കീറിമാംസം ഭക്ഷിച്ച് കൊന്ന നിലയിലാണ് ജഡം കണ്ടെത്തിയത്. അജ്ഞാത ജീവിയുടെ കാല്പാടുകള്‍ പതിഞ്ഞത് കണ്ട് പുലിയെന്ന സംശയത്തിൽ നാട്ടുകാർ വനം വകുപ്പിലും പോലീസിലും വിവരമറിയിച്ചിട്ടുണ്ട്.







