യുവതിയേയും പിതാവിനെയും മർദ്ദിച്ച ഭർത്താവിനെതിരെ കേസ്

Screenshot
പയ്യന്നൂർ: വിവാഹ ശേഷം ഒരുമിച്ചു ജീവിക്കുന്നതിനിടെഭാര്യയേയും പിതാവിനെയും മർദ്ദിച്ചുവെന്ന പരാതിയിൽ ഭർത്താവിനെതിരെ പോലീസ് കേസെടു ത്തു. പയ്യന്നൂർ തായിനേരിയിലെ 29കാരിയുടെ പരാതിയിലാണ് ഭർത്താവ് രാമന്തളി എട്ടിക്കുളത്തെ നൗഫലിനെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തത്. 2017 ജനുവരി 15 നായിരുന്നു ഇവരുടെ വിവാഹം. ഒരുമിച്ച് ജീവിക്കുന്നതിനിടെ പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിലുള്ള വിരോധത്തിൽ പ്രതി കൂടുതൽ സ്വർണ്ണവും പണവും ആവശ്യപ്പെട്ടു യുവതിയെഉപദ്രവിക്കുകയും അശ്ലീല ഭാഷയിൽ ചീത്തവിളിക്കുകയും ചോദിക്കാൻ ചെന്ന പരാതിക്കാരിയുടെ പിതാവിനെ അടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തു. ഭർത്താവിൻ്റെ ദേഹോപദ്രവത്തിൽ പരിക്കേറ്റ യുവതി പയ്യന്നൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ് .







