വിസ വാഗ്ദാനം നൽകി മൂന്ന് ലക്ഷം രൂപ തട്ടിയെടുത്തു.

Screenshot
ഉളിക്കൽ : ഗ്രീസിൽ മർച്ചൻ്റ് നേവി ഷിപ്പിൽ മകന് ജോലിക്കുള്ള വിസ ശരിയാക്കി തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വഞ്ചിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. നു ച്യാട് മണിപ്പാറയിലെസ്മിത ബൈജുവിൻ്റെ പരാതിയിലാണ് പാലക്കാട് ചിത്താലി പെരിങ്ങാട്ടുകുറിശ്ശി മണക്കൽ പ്പാടിയിലെവിനോദ് വിഹാറിൽ വിനോദ് വാസുദേവനെതിനെതിരെ ഉളിക്കൽ പോലീസ് കേസെടുത്തത്. 2024 ആഗസ്ത് 13 മുതൽ 2025 മാർച്ച് 14 വരെയുള്ള കാലയളവിൽ പരാതിക്കാരിയിൽ നിന്നുംബാങ്ക് അക്കൗണ്ട് വഴിയും ഗൂഗിൾ പേ വഴിയും മൂന്ന് ലക്ഷം രൂപ കൈപ്പറ്റിയ ശേഷം നാളിതുവരെ വിസയോ നൽകിയ പണമോ തിരിച്ചു നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.







