കണ്ണൂർ മഞ്ഞക്കാട് മലയോര ഹൈവേയിൽ കാർ അപകടം; പരസ്യബോർഡ് ഇടിച്ചു തെറിപ്പിച്ച് മറിഞ്ഞു, രണ്ടുപേർക്ക് പരിക്ക്

Screenshot
കണ്ണൂർ: മലയോര ഹൈവേയിലെ മഞ്ഞക്കാട് നിയന്ത്രണം വിട്ട കാർ സമീപത്തെ പരസ്യബോർഡ് ഇടിച്ചു തെറിപ്പിച്ച ശേഷം മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. പാക്കനിക്കാട് വളവിലാണ് അപകടം നടന്നത്.
ചെറുപുഴ ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. മഞ്ഞക്കാട് സ്വദേശികളായ കൊടകശ്ശേരി ബെന്നി, വിപിൻ എന്നിവർക്കാണ് പരിക്കേറ്റത്. അപകടത്തെ തുടർന്ന് നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി ഇരുവരെയും ചെറുപുഴ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിൽ കാർ സാരമായി തകർന്നതോടൊപ്പം റോഡരികിലെ പരസ്യബോർഡും തകർന്നു.







