മൂന്ന്ടിപ്പർ ലോറികളുടെ ബാറ്ററികൾ മോഷ്ടിച്ചു

കണ്ണൂർ: ദേശീയ പാത നിർമ്മാണകമ്പനിയുടെ പ്രവൃത്തിക്കെത്തിയ മൂന്ന്ടിപ്പർ ലോറികളുടെ ബാറ്ററികൾ മോഷ്ടിച്ചു കൊണ്ടുപോയെന്ന പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു. കൺസ്ട്രക്ഷൻ കമ്പനി പിആർഒ കണ്ണൂർ താഴെ ചൊവ്വയിലെ പി. ബിനീഷിൻ്റെ പരാതിയിലാണ് ടൗൺ പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ മൂന്നാം തീയതി വൈകുന്നേരം 6 മണിക്കും 7ന് ഉച്ചയ്ക്ക് 12 മണിക്കുമിടയിലാണ് പരാതിക്കാരൻ ജോലി ചെയ്തു വന്ന സ്ഥാപനത്തിനായി വർക്ക് ചെയ്തുവരുന്ന കെ എൽ 13 . എ. ടി. 9334, കെ എൽ 13 . എ. ടി. 6974,കെ.എൽ. 13 എ.യു. 1667 നമ്പർ ടിപ്പർ ലോറികളുടെ രണ്ടു വീതം ബാറ്ററികൾ പുല്ലൂപ്പി റോഡ് അലൈൻമെൻ്റിന് തൊട്ടടുത്ത് നിർത്തിയിട്ട സ്ഥലത്ത് നിന്നും മോഷണം പോയത്. പരാതിയിൽ കേസെടുത്തപോലീസ് അന്വേഷണം തുടങ്ങി.







