റാഗിങ്ങ് :15 സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസ്

Screenshot
തലശേരി: പ്ലസ് വൺ വിദ്യാർത്ഥിയെ ഷർട്ടിൻ്റെ ബട്ടണിടാൻ നിർബന്ധിച്ച് സീനിയർ വിദ്യാർത്ഥികളായ 15 അംഗ സംഘം ഭീഷണിപ്പെടുത്തി കൈകൊണ്ട് മുഖത്തും നെഞ്ചത്തും വാരിയെല്ലിനും അടിച്ചു പരിക്കേൽപ്പിച്ചു വെന്നപരാതിയിൽ പോലീസ് കേസെടുത്തു. ചിറക്കര വി.എച്ച് എസ് ഇ. സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ പുന്നോൽ സ്വദേശിയുടെ പരാതിയിലാണ് സ്‌കൂളിലെ 15 സീനിയർ വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസെടുത്തത്. ഇന്നലെ ഉച്ചയ്ക്ക് 1.20 മണിക്കാണ് സംഭവം. കേസെടുത്തപോലീസ് അന്വേഷണം തുടങ്ങി.







