റാഗിങ്ങ്: 16സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസ്

Screenshot
കണ്ണൂർ:പ്ലസ് വൺ വിദ്യാർത്ഥിയെയും സഹപാഠിയെയും റാഗിങ്ങിനിരയാക്കിയ 16സീനിയർ വിദ്യാർത്ഥികൾക്കെതിരെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു . തോട്ടട എസ് എൻ ട്രസ്റ്റ് ഹയർ സെക്കൻ്ററി സ്‌കൂൾ പ്ലസ് വൺ വിദ്യാർത്ഥി കടലായി സ്വദേശിയുടെ പരാതിയിലാണ് സ്‌കൂളിലെ16 പ്ലസ് ടുവിദ്യാർത്ഥികൾക്കെതിരെ ടൗൺപോലീസ് കേസെടുത്തത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്ക് സീനിയർ വിദ്യാർത്ഥികൾ പരാതിക്കാരൻ്റെ സുഹൃത്തിനെ തടഞ്ഞുനിർത്തി ഒന്നാം പ്രതി നിവിൻ പരാതിക്കാരൻ്റെ സുഹൃത്തിൻ്റെ ഷർട്ടിൻ്റെ കോളറിൻ്റെ ബട്ടൺ അഴിക്കാൻ ആവശ്യപ്പെടുകയും വിസമ്മതിച്ച പരാതിക്കാരൻ്റെ സുഹൃത്തിനെ പ്രതികൾ മർദ്ദിക്കുകയും തടയാൻ ചെന്നപ്പോൾ മുഖത്ത് കൈകൊണ്ട് അടിക്കുകയും കുത്തുകയും ചെയ്ത് പരിക്കേൽപ്പിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.







