LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
July 10, 2026

ചെറുതാഴം മുണ്ടൂരിൽ ബസിടിച്ച് അഞ്ചുപേർ മരിച്ച സംഭവം; ഡ്രൈവർക്ക് തടവും പിഴയും വിധിച്ച് കോടതി

0
Screenshot

Screenshot

Spread the love

തലശ്ശേരി: ചെറുതാഴം മുണ്ടൂരിൽ സ്വകാര്യ ബസിടിച്ച് അഞ്ചുപേർ മരിച്ച സംഭവത്തിൽ ഡ്രൈവർക്ക് അഞ്ചുവർഷവും മൂന്നുമാസവും കഠിനതടവും പിഴയും വിധിച്ച് കോടതി. ‘വിശ്വേശ്വര’ ബസ് ഡ്രൈവർ പഴയങ്ങാടി ഏഴോം ചെങ്ങൽ നടക്കൽ ഹൗസിൽ ഡി. രുധീഷിനെയാണ് (35) തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി സി.ജെ. ഡെന്നി ശിക്ഷിച്ചത്. വിവിധ വകുപ്പുകൾ പ്രകാരം തടവ് ശിക്ഷയ്ക്ക് പുറമെ 1.5 ലക്ഷം രൂപ പിഴയടയ്ക്കാനും കോടതി വിധിച്ചിട്ടുണ്ട്.

2017 നവംബർ നാലിന് രാത്രി 7.15-ന് ചെറുതാഴം മുണ്ടൂർ മുസ്‌ലിം പള്ളിക്ക് സമീപം കെ.എസ്.ടി.പി. റോഡിലായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. യാത്ര ചെയ്തിരുന്ന ബസ് തകരാറിലായതിനെ തുടർന്ന് റോഡരികിലിറങ്ങി നിൽക്കുകയായിരുന്ന യാത്രക്കാരുടെ ഇടയിലേക്ക് പിലാത്തറ ഭാഗത്തുനിന്ന് വന്ന ബസ് പാഞ്ഞുകയറുകയായിരുന്നു. മുഫീദ്, സുജിത്ത്, മുസ്തഫ, സുബൈദ, കരീം എന്നിവരാണ് ദാരുണമായി മരിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

പിഴയടച്ചാൽ ഈ തുക മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നൽകാനാണ് കോടതിയുടെ നിർദ്ദേശം. പിഴ അടച്ചില്ലെങ്കിൽ പ്രതി ഒരുവർഷം കൂടി തടവ് അനുഭവിക്കണം. കേസിലെ 51 സാക്ഷികളിൽ 21 പേരെയാണ് കോടതി വിസ്തരിച്ചത്. ഇതിൽ ഭൂരിഭാഗം സാക്ഷികളും വിസ്താരത്തിനിടെ കൂറുമാറിയിരുന്നു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്ത് കുമാർ കോടതിയിൽ ഹാജരായി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!