ഇന്ത്യൻറെയിൽവേയിലും ആർമിയിലുംജോലി തട്ടിപ്പ് പിടികിട്ടാപ്പുള്ളി അറസ്റ്റിൽ

കണ്ണൂർ:ഇന്ത്യൻ റെയിൽവേയിലുംആർമി യിലും വിദേശ രാജ്യങ്ങളിലും ജോലി വാഗ്ദാനം ചെയ്തു നിരവധി പേരിൽ നിന്നും പണം വാങ്ങി വഞ്ചിച്ച കേസിൽ കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്ന പിടികിട്ടാപ്പുള്ളിയെ കണ്ണൂർ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റു ചെയ്തു. കൊട്ടാരക്കര വാളകം അണ്ടൂർ പൂവത്തിങ്കൽ സ്വദേശി എസ്. സന്തോഷ് കുമാറിനെ (56) യാണ് ക്രൈംബ്രാഞ്ച് എസ്.പി. പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമായ പി.പി. പ്രമോദ്, പി. ഷിനോജ്, കെ. ബിജു എന്നിവരടങ്ങിയ സംഘം ഏറണാകുളം കാക്കനാട് വെച്ച് പിടികൂടിയത്.
കേരളത്തിലും കർണാടകത്തിലും നിരവധി കേസുകളിൽ പ്രതിയായ ഇയാൾമുങ്ങി നടക്കുകയായിരുന്നു.
പ്രതിക്കെതിരെ കാട്ടാക്കട,കനകക്കുന്ന്,പന്തളം,അടൂർ, ഏനാത്ത്,പുളികീഴ്,ഹരിപ്പാട്,
കർണാടകയിലെ മംഗലാപുരം ഈസ്റ്റ് എന്നീ പോലീസ് സ്റ്റേഷനുകളിലായി പതിനൊന്ന് കേസുകൾ നിലവിലുണ്ട്. ഇന്ത്യയിലും വിദേശത്തും സർക്കാർ,സ്വകാര്യ മേഖലകളിൽ ജോലിയും വിസയും വാഗ്ദാനം ചെയ്താണ് പ്രതി ഉദ്യോഗാർത്ഥികളിൽ നിന്നും പണം തട്ടിയിരുന്നത്. കണ്ണൂർകോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.







