ഓപ്പറേഷൻ തൂഫാൻ 4.2268 ഗ്രാം എംഡി എം എയുമായി യുവാവ് അറസ്റ്റിൽ

Screenshot
ശ്രീകണ്ഠാപുരം : ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി പോലീസും ഡാൻസാഫ് സ്‌ക്വാഡും സംയുക്തമായി നടത്തിയ റെയ്ഡിൽ 4.2268 ഗ്രാംമാരക ലഹരി മരുന്നായ എംഡി എം എയുമായി യുവാവിനെ പിടികൂടി. ചെങ്ങളായി അരിമ്പ്ര സ്വദേശി നസീമാ സിൽ ജംഷീർ അബ്ദുൾ ഖാദറിനെ (27) യാണ് എസ്. ഐ അമൽ വർഗീസിൻ്റെ നേതൃത്വത്തിൽ പോലീസും കണ്ണൂർറൂറൽ ഡാൻസാഫ് സ്ക്വാഡും ചേർന്നു പിടികൂടിയത്. അരിമ്പ്രയിൽ വെച്ചാണ് 4 .2268 ഗ്രാം എംഡി എം എയുമായി പ്രതി പോലീസ് പിടിയിലായത്. പോലീസ് സംഘത്തിൽ എ.എസ്.ഐ.വിനോദ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായപ്രബീഷ്, കെ പി ദേവൻ ബാബു,വനിത സിവിൽ പോലീസ് ഓഫീസർ അനില, ഡാൻസാഫ് സ്‌ക്വാഡ് അംഗങ്ങളും ചേർന്ന് പിടികൂടിയത്.







