പയ്യന്നൂര് മണ്ഡലത്തിൻ്റെ സമഗ്ര വികസനത്തിന് 150 കോടിയോളം ബജറ്റിൽ വകയിരുത്തി യു ഡി എഫ് സർക്കാർ.

പയ്യന്നൂര്: പയ്യന്നൂര് മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷമാക്കിയുള്ള 2026-27 വര്ഷത്തെ ബജറ്റില് മണ്ഡലത്തെ ചേർത്ത് പിടിച്ച് യു.ഡി.എഫ് സർക്കാർ. വിവിധ പദ്ധതികള്ക്കായി 149 കോടി 80 ലക്ഷം വകയിരുത്തി. ഇന്ന് രാവിലെ പയ്യന്നൂരില് വി.കുഞ്ഞികൃഷ്ണന് എംഎല്എ വിളിച്ച് ചേര്ത്ത വാര്ത്താ സമ്മേളനത്തിലാണ് പദ്ധതികളെപ്പറ്റി വിശദീകരിച്ചത്.
പുതിയ ബസ് സ്റ്റാന്റ് (കേന്ദ്ര പദ്ധതി) എട്ട് കോടി., ജിഎച്ച്എസ്എസ് കോറോം കെട്ടിടം ഒരുകോടി., സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര ചിറ നവീകരണം ഒരുകോടി., പീപ്പിള്സ് തീയേറ്റര് കോംപ്ലക്സ് പയ്യന്നൂര് ഒരുകോടി., പുളിങ്ങോം ടൗണ് നവീകരണം 50 ലക്ഷം., അരവഞ്ചാല് പുറക്കുന്ന് – മാതമംഗലം റോഡ് മൂന്നു കോടി., എട്ടിക്കുളം ബീച്ച് സൗന്ദര്യ വല്ക്കരണം ടൂറിസം പദ്ധതി ഒരു കോടി., കരിവെള്ളൂര് എച്ച്എച്ച്എസ് ഗ്രൗണ്ട് 50 ലക്ഷം., ചെറുപുഴ പാലം – ആയന്നൂര് കടുമേനി റോഡ് നാലു കോടി., എരമം ഐടി പാര്ക്കിന് അഞ്ച് കോടി., ചെറുപുഴ തേജസ്വിനി പുഴയോരം ടൂറിസം പദ്ധതിയില് ഉള്പ്പെടുത്തി നവീകരിക്കുവാന് അഞ്ച് കോടി രൂപയും വകയിരുത്തി. ഗതാഗത കുരുക്കിൽ പൊറുതിമുട്ടുന്ന പെരുമ്പയിൽ
പയ്യന്നൂര് – പുതിയ ബസ് സ്റ്റാന്ഡില് നിന്ന് ദേശീയപാതയിലേക്ക് ബൈപാസ് റോഡും പെരുമ്പപ്പുഴക്ക് പാലവും അഞ്ച് കോടി, പയ്യന്നൂരില് പീപ്പിൾസ്
സിനിമ തീയേറ്റര് കോംപ്ലക്സ് അഞ്ച്കോടി., പയ്യന്നൂര് വാന നിരീക്ഷണ കേന്ദ്രം രണ്ടാം ഘട്ടം കെട്ടിട നിര്മ്മാണം ഒരുകോടി., പയ്യന്നൂര് പുതിയ ബസ് സ്റ്റാന്ഡ് പാലം 1.5 കോടി, ഏഴിമല ടോപ് റോഡ് നവീകരണം 14 കോടി., പാടിയോട്ടുചാല് -ചെറുപാറ -തിമിരി – പെരുമ്പടവ് റോഡ് ഏഴുകോടി., ഉളിയടത്ത് കടവ് റെഗുലേറ്റര് കം ബ്രിഡ്ജ് മേജര് ഇറിഗേഷന് 80 കോടിരൂപയുടെ ഭരണാനുമതിയായി. പെരിങ്ങോം വയക്കര ഗ്രാമപഞ്ചായത്ത് കെട്ടിടം നാലു കോടി., കേരള പൂരക്കളി അക്കാദമിക്കുഒരു വര്ഷത്തേക്കുള്ള വിവിധ ചെലവുകള്ക്ക് 30 ലക്ഷം., ചെറുപുഴയുടെ വശങ്ങള് കെട്ടി നവീകരിക്കല് മൂന്നു കോടി, എഇഒ ഓഫീസ് പയ്യന്നൂര് – വിദ്യാഭ്യാസ കോംപ്ലക്സ് രണ്ടു കോടിയും വകയിരുത്തി. വാര്ത്താ സമ്മേളനത്തില് എംഎല്എയോടൊപ്പം യു.മാധവന് (ജനജാഗ്രത ) കെ.സുരേഷ് മാഷ് ( ജന ജാഗ്രതാ ജോയിൻ്റ് സെക്രട്ടറി)
എന്നിവരും പങ്കെടുത്തു.







