കുട്ടി ഡ്രൈവർ പിടിയിൽ

Screenshot
തളിപ്പറമ്പ :പ്രായപൂർത്തിയാകാത്ത കുട്ടിസ്കൂട്ടർ ഓടിച്ചു പോലീസ് പിടിയിലായി വാഹന ഉടമക്കെതിരെ കേസ്. വാഹന പരിശോധനക്കിടെ തളിപ്പറമ്പ രാജരാജേശ്വര ക്ഷേത്രത്തിനു സമീപം വെച്ചാണ് കെ എൽ 59. യു. 1632 നമ്പർ സ്‌കൂട്ടർ ഓടിച്ചു വന്ന കുട്ടിഡ്രൈവറെ എസ്.ഐ. പി.യദു കൃഷ്ണനും സംഘവും പിടികൂടിയത്. വാഹനം കസ്റ്റഡിയിലെടുത്ത പോലീസ് കുട്ടിയുടെ മാതാവ് കാര്യമ്പലത്തെ പി. എം അനീസക്കെതിരെ കേസെടുത്തു.
ചന്തേര : പ്രായപൂർത്തിയാകാത്ത കുട്ടി സ്‌കൂട്ടർ ഓടിച്ചു പോലീസ് പിടിയിലായി വാഹന പരിശോധനക്കിടെ വലിയ പറമ്പ മാവിലാക്കടപ്പുറം മാവിലാടം വെച്ചാണ് കെ എൽ 60.പി. 6429 നമ്പർ സ്‌കൂട്ടർ ഓടിച്ചു വന്ന കുട്ടി ഡ്രൈവറെ എസ് ഐ.എം. അജ്മലും സംഘവും പിടികൂടിയത്. വാഹനം കസ്റ്റഡിയിലെടുത്ത പോലീസ് കുട്ടിക്ക് വാഹനം ഓടിക്കാൻ കൊടുത്ത പിതാവ് മാവിലാക്കടപുറം പന്ത്രണ്ടിലെ കോട്ടയിൽ ഹൗസിൽ ഷറഫുദ്ദീനെതിരെ കേസെടുത്തു.







