LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
June 15, 2026

തുരീയം സംഗീതോത്സവം ജൂൺ 16 മുതൽ 26 വരെ പയ്യന്നൂരിൽ.

0
Screenshot

Screenshot

Spread the love


കണ്ണൂർ:
പെരിങ്ങോം പോത്താങ്കണ്ടം ആനന്ദഭവനം അവതരിപ്പിക്കുന്ന നാല്പത്തി ഒന്ന് നാൾ നീണ്ടു നില്ക്കുന്ന സംഗീത പരിപാടിക്ക് വീണ്ടും പയ്യന്നൂർ വേദിയാവുന്നു. ഇരുപത്തി ഒന്നാമത് തുരീയം സംഗീതോത്സവത്തിന് ജൂൺ 16 ന് തിരി തെളിയും. പയ്യന്നൂർ ശ്രീ പ്രഭ ഓഡിറ്റോറിയത്തിൽ ആരംഭിക്കുന്ന സംഗീതോത്സവംവൈകുന്നേരം ആറു മണിക്ക് മുൻകേരള – ബിഹാർ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഉൽഘാടനം ചെയ്യുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. ടി പത്മനാഭൻ , മഹാ മണ്ഢലേശ്വർ, സ്വാമി ആനന്ദവനം ഭാരതി ,കെ വി മധുസൂദനൻ , അഡ്വ:സരിൻ ശശി, മീര വിജയ് തുടങ്ങിയവർ സംബന്ധിക്കും. വിവിധ ദിവസങ്ങളിലായി ഹിന്ദുസ്ഥാനി – മോഹനവീണപത്മഭൂഷൺ പണ്ഡിറ്റ് വിശ്വമോഹൻ ഭട്ട്,നെന്മാറ സഹോദരങ്ങളുടെ നാദസ്വര കച്ചേരി,അക്ക രൈ സഹോദരിമാരുടെവായ്പാട്ട് , പണ്ഡിറ്റ് റിതേഷ് മിശ്ര, പണ്ഡിറ്റ് രജനീഷ് മിശ്രയുടെ ഹിന്ദുസ്ഥാനി സംഗീതം തുടങ്ങിയവ അരങ്ങേറും. സമാപന സമ്മേളനത്തിൽ പ്രമുഖർ പങ്കെടുക്കുമെന്നുംവാർത്താ സമ്മേളനത്തിൽ സ്വാമി കൃഷ്ണാനന്ദ ഭാരതി , ടി എം ജയകൃഷ്ണൻ ഡോ:അസീം, ഡോ: എം കെ സുരേഷ്ബാബു, അജിത് കുമാർ എന്നിവരും പങ്കെടുത്തു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!