LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
June 13, 2026

വിജയോത്സവം 2026: എസ്.എസ്.എൽ.സി., പ്ലസ് ടു ഉന്നത വിജയികളെ ആദരിച്ചു; ഉദ്ഘാടനം വി. ശിവദാസൻ എം.പി നിർവഹിച്ചു

0
Screenshot

Screenshot

Spread the love

ഇരിട്ടി: എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ ഇരിട്ടി, മട്ടന്നൂർ ഉപജില്ലകളിലെ വിദ്യാർത്ഥികളെ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘വിജയോത്സവം’ ചടങ്ങിൽ ആദരിച്ചു. ഇരിട്ടി തന്തോട് പരിഷ് ഹാളിൽ വെച്ച് നടന്ന പരിപാടി വി. ശിവദാസൻ എം.പി. ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ ഉൾക്കൊണ്ട് വിദ്യാർത്ഥികൾ മുന്നേറണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.

ഹയർ സെക്കൻഡറി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയവർ, എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ എസ്.എസ്.എൽ.സി., പ്ലസ് ടു വിദ്യാർത്ഥികൾ, നൂറുശതമാനം വിജയം കൈവരിച്ച വിദ്യാലയങ്ങൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയി കുര്യൻ അധ്യക്ഷത വഹിച്ചു. ഇരിട്ടി നഗരസഭാധ്യക്ഷൻ വി. വിനോദ് കുമാർ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ബോബി എണ്ണച്ചേരിയിൽ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. സുമേഷ് തുടങ്ങിയവർ സംസാരിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!