എംഡി എം എയുമായി യുവാവ് അറസ്റ്റിൽ

Screenshot
കാഞ്ഞങ്ങാട്: ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയിൽ 3. 260 ഗ്രാം എംഡി എം എയുമായി യുവാവിനെ പോലീസ് പിടികൂടി. മടിക്കൈ ചാളക്കടവ് വള്ളിക്കടവ് മുട്ടം കടവിലെ പി. പി. സിറാജിനെ (38) യാണ് ഹൊസ്ദുർഗ് എസ് ഐ ഏ. ആർ. ശാർങധരനും സംഘവും പിടികൂടിയത്. ഇന്നലെ രാത്രി 11.15 മണിക്ക് കാഞ്ഞങ്ങാട് സൗത്തിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിനു സമീപം വെച്ചാണ് മാരക ലഹരി മരുന്നായ 3 . 260 ഗ്രാം എംഡി എം എയുമായി യുവാവിനെ പോലീസ് അറസ്റ്റു ചെയ്തത്. പ്രതിയുടെ മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുത്തു. പോലീസ് സംഘത്തിൽ ഗ്രേഡ് എഎസ്.ഐ ബിജു, സിവിൽ പോലീസ് ഓഫീസർസാനിഷ്, ഡ്രൈവർ രാജേഷ് എന്നിവരും ഉണ്ടായിരുന്നു







