മാതമംഗലത്ത് മൺസൂൺ ഫെസ്റ്റും കാർഷിക സെമിനാറും സംഘടിപ്പിച്ചു

Screenshot
മാതമംഗലം: എരമം കുറ്റൂർ ഫാർമേഴ്സ് ക്ലബ്ബും ഗ്രീൻകൾച്ചർ നഴ്സറിയും സംയുക്തമായി സംഘടിപ്പിച്ച മൺസൂൺ ഫെസ്റ്റും കാർഷിക സെമിനാറും കണ്ണാടിപൊയിൽ ഗ്രീൻകൾച്ചർ നഴ്സറിയിൽ വെച്ച് നടന്നു. എരമം കുറ്റൂർ സഹകരണ ബാങ്ക് പ്രസിഡന്റ് ടി. തമ്പാൻ പരിപാടി ഉദ്ഘാടനം ചെയ്തു.
തുടർന്ന് നടന്ന കാർഷിക സെമിനാറിൽ റിട്ടയേർഡ് കൃഷി ഓഫീസർ പി. രവീന്ദ്രൻ ഞാറ്റുവേല കൃഷി രീതികളെക്കുറിച്ച് ക്ലാസെടുത്തു. പഞ്ചായത്ത് മെമ്പർ പി.പി. ഭാസ്‌കരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി. രാമചന്ദ്രൻ, പി.വി. കമലാക്ഷൻ എന്നിവർ സംസാരിച്ചു. ഫാർമേഴ്സ് ക്ലബ്ബ് സെക്രട്ടറി എം.വി. സുരേഷ് സ്വാഗതവും ബാങ്ക് സെക്രട്ടറി എൻ.വി. ഉഷാകുമാരി നന്ദിയും പറഞ്ഞു. ജൂലായ് 25 വരെ നീണ്ടുനിൽക്കുന്ന മൺസൂൺ ഫെസ്റ്റിൽ വിവിധ തൈകൾക്ക് 10 മുതൽ 50 ശതമാനം വരെ വിലക്കുറവ് ലഭിക്കും.







