LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
June 10, 2026

കൊട്ടിയൂർ വൈശാഖ മഹോത്സവം: മൂന്നാമത്തെ ആരാധനാപൂജയായ ‘രേവതി ആരാധന’ ഇന്ന്

0
Screenshot

Screenshot

Spread the love

കൊട്ടിയൂർ: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ മൂന്നാമത്തെ ആരാധനാപൂജയായ ‘രേവതി ആരാധന’ ഇന്ന് അക്കരെ സന്നിധിയിൽ നടക്കും. ആരാധനാ പൂജയുടെ ഭാഗമായി ഉച്ചശീവേലിക്ക് മണിത്തറയിലെ സ്വർണം, വെള്ളി പാത്രങ്ങളും വിളക്കുകളും എഴുന്നള്ളിക്കുന്ന വിശേഷപ്പെട്ട ‘പൊന്നിൻ ശീവേലി’ നടക്കും. ഉച്ചയ്ക്ക് ആരാധനാ സദ്യയും, സന്ധ്യയ്ക്ക് പെരുമാൾക്ക് പഞ്ചഗവ്യം ഉപയോഗിച്ച് നവകത്തോടെയുള്ള പാലമൃത് അഭിഷേകവും നടക്കും. ഉത്സവത്തിന്റെ സമാപനത്തോടടുക്കുന്ന അവസാനത്തെ ആരാധനാപൂജയായ ‘രോഹിണി ആരാധന’ ജൂൺ 14-ന് നടക്കും.

ഇളനീരാട്ടത്തിന് ശേഷവും ഭക്തജനപ്രവാഹം തുടരുകയാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകരുടെ തിരക്കാണ് നിലവിൽ കൊട്ടിയൂരിലുള്ളത്. ഭക്തജനത്തിരക്ക് കണക്കിലെടുത്ത് മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ട സാഹചര്യമുണ്ടെങ്കിലും, വിപുലമായ പാർക്കിംഗ് സൗകര്യങ്ങൾ ഒരുക്കിയതിനാൽ ഗതാഗതക്കുരുക്കില്ലാതെ തീർത്ഥാടകർക്ക് മടങ്ങിപ്പോകാൻ സാധിക്കുന്നുണ്ടെന്ന് ദേവസ്വം അറിയിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!